ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും ജനപ്രതിനിധികളും

ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും ജനപ്രതിനിധികളും
Sep 28, 2026 09:10 AM | By PointViews Editor

കൊട്ടിയൂർ: വയനാട്, കണ്ണൂർ ജില്ലകളെ തമ്മിൽ ചുരമില്ലാതെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡ് നിർമിക്കുന്നതിന് യൂസർ ഏജൻസിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടാൻ മന്ത്രി സണ്ണി ജോസഫ്, മാനന്തവാടി എംഎൽഎ ഉഷ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശനെ നേരിൽ കാണും. കണ്ണൂർ വിമാനത്താവളത്തിൽ വച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ജയ്‌സൺ കാരക്കാട്ട്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബൈജു വർഗീസ്, പഞ്ചായത്ത് അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറിയും കേളകം പഞ്ചായത്ത് പ്രസിഡന്റുമായ ലിസി ജോസഫ്, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ബിജു, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിസിലി കണ്ണന്താനം, കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.ത്രേസ്യാ പോൾ, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയ് നമ്പുടാകം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കാണുക. ഉച്ച കഴിഞ്ഞ് വളയംചാലിൽ വച്ച് വനം വകുപ്പ് മന്ത്രിയുമായും ഈ വിഷയത്തിൽ ചർച്ച നടത്തും. ഇന്നലെ കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത കണ്ണൂർ, വയനാട് ജില്ലകളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനം. കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരമില്ലാത്ത റോഡ് സാധ്യമാക്കുന്നതിനായി മന്ത്രി സണ്ണി ജോസഫ് ചെയർമാനായും മാനന്തവാടി എംഎൽഎ ഉഷ വിജയൻ കൺവീനറായും വിപുലമായ കമ്മിറ്റി രൂപീകരിച്ചു. രാഷ്ട്രീയ കക്ഷികൾ, വിവിധ സംഘടനകൾ എന്നിവയുടെ പ്രതിനിധികളെ കൂട്ടി ചേർത്താണ് സമിതി രൂപീകരിച്ചത്. ഇന്നലെ ചേർന്ന യോഗം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു‌. ഉഷ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു കാപ്പാട് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജുകുട്ടി മുക്കാടൻ, കൊട്ടിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.സി രാമകൃഷ്‌ണൻ, മുൻ വൈസ് പ്രസിഡന്റ് പി.തങ്കപ്പൻ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.

കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ ചുരമില്ലാത്ത റോഡ് വി ആവശ്യകത മന്ത്രി സഭായോഗത്തിൽ അവതരിപ്പിച്ചതായി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി വിഷയം ചർച്ച ചെയ്തു. റോഡ് സാധ്യമാകണമെങ്കിൽ നിർമാണം ഏറ്റെടുക്കാൻ അധികാരമുള്ള യൂസർ ഏജൻസിയെ നിയോഗിക്കേണ്ടതുണ്ട്. അതിനുള്ള ആലോചനകൾ നടത്തി വരികയാണ്. കണ്ണൂർ വിമാനത്താവളവുമായും കണ്ണൂർ ജില്ലയുമായും തിരിച്ചും ബന്ധപ്പെടാൻ നിലവിലുള്ള റോഡുകൾക്ക് പുറമെ കൂടുതൽ സുരക്ഷിതമായ റോഡ് ആവശ്യമാണ്. ഇരു ജില്ലകളിലും പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ പോലും വേഗത്തിൽ സഹായമെത്തിക്കാനും രക്ഷാ പ്രവർത്തനങ്ങൾ നടത്താനും കൂടുതൽ റോഡുകൾ ആവശ്യമാണ്. ചുരം റോഡുകൾ കൊണ്ടു മാത്രം ഇനി മുന്നോട്ടു പോകാൻ കഴിയില്ല കൊട്ടിയൂർ ഉത്സവ കാലത്തുള്ള ഗതാഗത പ്രതിസന്ധിയും മറി കടക്കേണ്ടതുണ്ട്. മാത്രമല്ല കണ്ണൂർ വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തിന് മികവുണ്ടാകണമെങ്കിൽ ഇരു ജില്ലകളും തമ്മിൽ സുഗമമായ പാത ആവശ്യമാണ്. ചരക്ക് ഗതാഗതം കൂടി മുന്നിൽ കണ്ട് ഇരു ജില്ലകളേയും തമ്മിൽ ബന്ധിപ്പിക്കാൻ പൂർണമായ ഒരു നാല് വരി പാത ആവശ്യമാണ്. നിലവിലുള്ള ചുരം പാതകൾക്ക് പുറമേ ഈ റോഡ് കൂടിയാകുമ്പോൾ ഇരു ജില്ലകളും തമ്മിലുള്ള റോഡ് ബന്ധം ശക്തമാകുകയും മലയോര മേഖലയിൽ വികസനം വേഗത്തിലാക്കാനും സാധിക്കും. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുരമില്ലാ പാത ആവശ്യപ്പെടുന്നത്. മുൻപ് ഉണ്ടായിരുന്നതും കൊട്ടിയൂർ പഞ്ചായത്തിന് ലീസിനു നൽകിയതുമായ കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ പാത വനം വകുപ്പിൻ്റെ ഇടപെടലിനെ തുടർന്ന് അടഞ്ഞു കിടക്കുകയാണ്. ഇത് തുറന്നു കൊടുത്താൽ പ്രതിസന്ധി പൂർണമായി ഇല്ലാതാക്കാൻ സാധിക്കും. കണ്ണൂർ, വയനാട് ജില്ലകളുടെ സമഗ്ര മേഖലയിലും ഉള്ള വികസനത്തിന് സുഗമ പാത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

Minister Sunny Joseph, MLA Usha Vijayan and representatives of Wayanad and Kannur to present the Churamilla road to the Chief Minister

Related Stories
ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല, നടപടിയില്ല.

Sep 27, 2026 10:11 AM

ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല, നടപടിയില്ല.

ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല,...

Read More >>
ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

Sep 25, 2026 11:17 AM

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന്...

Read More >>
മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ രാജേഷ് മണത്തണയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു

Sep 25, 2026 06:42 AM

മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ രാജേഷ് മണത്തണയുടെ കുറിപ്പും ശ്രദ്ധേയമാകുന്നു

മരം മുറിക്കെതിരെ നാമ ജപവുമായി കുടിപതി സംഘം, മാനഹാനി ആരോപിച്ച് കുറിച്യ മുന്നേറ്റ സമിതി. കൊട്ടിയൂരിൽ സമരമുറകൾ തുടരുന്നു. പ്രശസ്ത നാടക സംവിധായകൻ...

Read More >>
പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ തുറക്കില്ല

Sep 25, 2026 05:03 AM

പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ തുറക്കില്ല

പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ...

Read More >>
സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

Sep 23, 2026 09:45 AM

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം നടത്തി

സമാധാനം ക്ലാസ് മുറികളിൽ - അന്താരാഷ്ട്ര സമാധാന ദിനാചരണം...

Read More >>
മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

Sep 23, 2026 06:57 AM

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ...

Read More >>
Top Stories